മികവ് 2026 മന്ത്രി ഒ.. ജെ ജനീഷ് ഉദ്ഘാടനം ചെയ്തു
എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി പരീക്ഷകളിലും കലാ കായീക സംസ്കാരീക രംഗങ്ങളിലെ പ്രതിഭകളെ ആദരിക്കാൻ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് നടത്തിയ മികവ് 2026 കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.. ജെ ജനീഷ് ഉദ്ഘാടനം ചെയ്തു
കായിക രംഗത്ത് യുവജനങ്ങൾക്ക് പുതിയ അവസരങ്ങളും പ്രതീക്ഷകളും ഉറപ്പാക്കാൻ സർക്കാരിന്റെ കൃത്യമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ചിറക്കൽ അറഫാ പാൽസിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കർ അധ്യക്ഷനായി. ടെക്നോസ്റ്റിക് കോർപ്പറേഷൻ ചെയർമാൻ വി എ പ്രമോഷ് മുഖ്യാഥിതിയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ്,സ്ഥിരം സമിതി അധ്യക്ഷരായ കെ എം റസാഖ്, എം പി രാജൻ, ശൈലജ അരുൺ ദാസ്,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ സജിത്,ബ്ലോക്ക് പഞ്ചായത്ത് അംഗം വിജയഗോപി,ആസൂത്രണ സമിതി വൈസ് ചെയർമാൻ എം എ അബ്ദുൾ റഷീദ്, എം എസ് മണികണ്ഠൻ,കുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.











