ലിറ്റിൽ കൈറ്റ്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂർ ജില്ലയിൽ ഒന്നാമത്
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുകളുടെ 2026 വർഷത്തെ സംസ്ഥാന-ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു. ഗവ. എച്ച് എസ് എസ് പേരശ്ശന്നൂർ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി ഗവ. രാജാസ് എച്ച് എസ് എസ് കോട്ടക്കൽ, ഗവ. വി എച്ച് എസ് എസ് നെല്ലിക്കുത്ത് എന്നീ വിദ്യാലയങ്ങൾ ജില്ലാ തലത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ് എസ് എച്ച് എസ് എസ് മൂർക്കനാട് (അരീക്കോട്), ഗവ. ടി എച്ച് എസ് കോക്കൂർ (എടപ്പാൾ), ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി (കൊണ്ടോട്ടി), ജി എച്ച് എസ് എസ് കുറ്റിപ്പുറം (കുറ്റിപ്പുറം), ഡി യു എച്ച് എസ് എസ് പാണക്കാട് (മലപ്പുറം), എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി (മഞ്ചേരി), എൻ എച്ച് എസ് എസ് കൊളത്തൂർ (മങ്കട), ജി എച്ച് എസ് എസ് പട്ടിക്കാട് (മേലാറ്റൂർ), എം ടി എച്ച് എസ് എസ് ചുങ്കത്തറ (നിലമ്പൂർ), ഒ എച്ച് എസ് എസ് തിരൂരങ്ങാടി (പരപ്പനങ്ങാടി), ജി എച്ച് എസ് എസ് ആനമങ്ങാട് (പെരിന്തൽമണ്ണ), എം ഐ എച്ച് എസ് എസ് ഫോർ ഗേൾസ് പുതുപൊന്നാനി (പൊന്നാനി), ഡി ജി എച്ച് എസ് എസ് താനൂർ (താനൂർ), ജി എച്ച് എസ് എസ് പുറത്തൂർ (തിരൂർ), ജി എച്ച് എസ് എസ് പെരുവള്ളൂർ (വേങ്ങര), ജി എച്ച് എസ് എസ് കരുവാരക്കുണ്ട് (വണ്ടൂർ) എന്നിവ തിരഞ്ഞെടുക്കപ്പെട്ടു.
എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റൽ ഇൻക്ലൂഷൻ, സ്‌കൂളുകളുടെ സാമൂഹിക ഇടപെടലുകൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഈ വർഷത്തെ പുരസ്‌കാരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്.
ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്‌കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് ക്യാഷ് അവാർഡ്. പുരസ്‌കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്‌കൂളുകൾക്ക് വിതരണം ചെയ്തു.











