വിദ്യാലയങ്ങളിൽ കൊതുക്ജന്യ രോഗങ്ങൾ തടയുന്നതിനായി 'മാരിയില്ലാ മഴക്കാലം വിദ്യാലയങ്ങളിൽ'
വിദ്യാലയങ്ങളിൽ കൊതുക്ജന്യ രോഗങ്ങൾ തടയുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസും പാലക്കാട് ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി സംഘടിപ്പിക്കുന്ന 'മാരിയില്ലാ മഴക്കാലം വിദ്യാലയങ്ങളിൽ' ബോധവത്കരണ മത്സര കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ 3 വട്ടേനാട് ഗവ. വി.എച്ച്.എസ്.എസിൽ ഉച്ചയ്ക്ക് 2.30 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിക്കും. വി. ടി. ബൽറാം എംഎൽഎ അധ്യക്ഷനാകും.
മഴക്കാലത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികളിലും പരിസരങ്ങളിലും പകർച്ചവ്യാധി പ്രതിരോധം ശക്തമാക്കുക, കൊതുക് നശീകരണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിൻ ലക്ഷ്യം. ചടങ്ങിൽ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.











