സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ 1-ന്
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
2026 - ലെ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ജൂൺ 1 (തിങ്കളാഴ്ച) രാവിലെ 9.30 ന് തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ്സിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മറ്റ് ജനപ്രതിനിധികൾ, കലാ-സാംസ്കാരിക-വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.









