അഴിമതിയും ക്രമക്കേടുകളും തടയാൻ വിജിലൻസ് ആന്റ് ആന്റി-കറപ്ഷൻ ബ്യൂറോ പദ്ധതി ഓപ്പറേഷൻ സീറോ
സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ അഴിമതിയും ക്രമക്കേടുകളും തടയുന്നതിനായി വിജിലൻസ് ആന്റ് ആന്റി-കറപ്ഷൻ ബ്യൂറോ (VACB) 'ഓപ്പറേഷൻ സീറോ' കർമ്മ പദ്ധതി നടപ്പാക്കുന്നു. സുതാര്യമായ ഭരണവും അഴിമതിരഹിത സേവനവും ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.ഓഫീസുകളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ കർമ്മപദ്ധതിയുടെ ഭാഗമായി എഐ ക്യാമറകൾ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഓഫീസുകളിൽ സജ്ജമ്മകും. ഇതിലൂടെ സർക്കാർ ഓഫീസുകൾ ഒരു നെറ്റ്വർക്കായി പ്രവർത്തിക്കും.
ഉദ്യോഗസ്ഥരുടെ അനാവശ്യമായ ഇടപെടലുകൾ തടയുന്നതിനും ഫയൽ നീക്കം വേഗത്തിലാക്കുന്നതിനും കർശനമായ മിന്നൽ പരിശോധനകൾ നടത്തുക തുടങ്ങിയവയാണ് ഓപ്പറേഷൻ സീറോയുടെ ലക്ഷ്യം. കേരളത്തിലെ വിജിലൻസ് വകുപ്പ് അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്കായി ടോൾ ഫ്രീ നമ്പറുകൾ: 1064, 8592900900 വാട്‌സാപ്പ് നമ്പർ: 9447789100 ഇമെയിൽ: vig.vacb@kerala.gov.in വിജിലൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് vigilance.kerala.gov.in.









