സവിശേഷ കാർണിവൽ: ഇൻക്ലൂസീവ് സ്പോർട്സിൽ തിരുവനന്തപുരം ജില്ല ജേതാക്കൾ
മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന ഭിന്നശേഷിക്കാരുടെ സവിശേഷ കാർണിവലിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഇൻക്ലൂസീവ് സ്പോർട്സിൽ 122 പോയിന്റ് നേടി തിരുവനന്തപുരം ജില്ല ജേതാക്കളായി. 89 പോയിന്റ് ലഭിച്ച ഇടുക്കിയാണ് രണ്ടാമത്.
സവിശേഷ കാർണിവൽ ലോഗോ ഡിസൈൻ മത്സരത്തിൽ കെ എം അബ്ദുൾ ഷുക്കൂർ വിജയിയായി. കേൾവി പരിമിതിയുള്ള ഭിന്നശേഷി ആർട്ടിസ്ട്ടിസ്റ്റാണ് ആലുവ സ്വദേശിയായ ഷുക്കൂർ. ഭിന്നശേഷിക്കാരായ ഡിസൈനർ, ആർട്ടിസ്റ്റുകളിൽ നിന്നാണ് ലോഗോ ക്ഷണിച്ചിരുന്നത്. ഡിസൈനറായ അബ്ദുൾ ഷുക്കൂർ ഇതിനകം തന്നെ ഒട്ടേറെ സർക്കാർ-സർക്കാരിതര പരിപാടികൾക്ക് വേണ്ടി ലോഗോ ഡിസൈൻ ചെയ്തിട്ടുണ്ട്. എല്ലാ മത്സര വിജയികൾക്കുമുള്ള പുരസ്കാരം സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു.
സവിശേഷ സാഹിത്യ മത്സര വിജയികൾ
കവിത:
ഒന്നാം സമ്മാനം-മായ ബാലകൃഷ്ണൻ (മണ്ണാങ്കട്ടയും കരിയിലയും)
രണ്ടാം സമ്മാനം-അഭിഷേക് എസ് (My poetic Reverie).
കഥ/നോവൽ:
ഒന്നാം സമ്മാനം-മിനി ചെല്ലൂർ (പടച്ചോന്റെ കണ്ണു)

അനുഭവം/ഓർമ്മ:
ഒന്നാം സമ്മാനം-സാബിർ കെ വി (അല്ലൂസിനൊപ്പം-ഒരു സ്പെഷ്യൽ കുഞ്ഞിനോടൊപ്പമുള്ള ജീവിതയാത്ര)
രണ്ടാം സമ്മാനം- അബ്ദുള്ള കാട്ടുകണ്ടി (പ്രത്യാശയുടെ അത്ഭുത ഗോപുരം)
യാത്രാവിവരണം:
ഒന്നാം സമ്മാനം-കൃഷ്ണകുമാർ പി എസ് (നൂറ്റാണ്ടുകളുടെ നടകളിൽ)
രണ്ടാം സമ്മാനം- രാകേഷ് കെ കൂട്ടപ്പുന്ന (അയനം- അതിജീവിതത്തിന്റെ സഞ്ചാരപഥങ്ങൾ).









