സ്‌കൂളുകളിലെ 185114 ഹൈടെക് ഉപകരണങ്ങള്‍ക്കും കൈറ്റ് എ.എം.സി ഏര്‍പ്പെടുത്തി

post

ഹൈടെക് ലാബ് പദ്ധതി പ്രകാരം 2019-ൽ സർക്കാർ-എയ്ഡഡ് മേഖലകളിലെ 11226 പ്രൈമറി-അപ്പർ പ്രൈമറി വിഭാഗം സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) വിന്യസിച്ച 79571 ഹൈടെക് ഉപകരണങ്ങൾക്ക് എ.എം.സി. നിലവിൽ വന്നു. 2018 - 19 കാലയളവിൽ ഹൈസ്‌ക്കൂൾ,ഹയർ സെക്കന്ററി-വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ62677ലാപ്ടോപ്പുകൾക്കും 42866 പ്രൊജക്ടറുകൾക്കും 2023 ഏപ്രിൽ മുതൽ കൈറ്റ് എ.എം.സി. ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സംഥാനത്തെ ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ പൊതു വിദ്യാലയങ്ങളിലെ118082 ലാപ്ടോപ്പുകളും 67032 പ്രോജെക്ടറുകളും ഉൾപ്പടെ 185114 ഹൈടെക് ഉപകരണങ്ങളും എ എം സി യുടെ പരിധിയിലായി.

എ.എം.സി. കാലയളവിൽ ഹാർഡ്വെയർ പരാതികൾ ഉണ്ടായാൽ www.kite.kerala.gov.in/support എന്ന പുതിയ പോർട്ടലിൽ പ്രഥമാധ്യാപകർ രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്ന പരാതികൾ നിശ്ചിത ദിവസത്തിനുള്ളിൽ അറ്റൻഡ് ചെയ്തില്ലെങ്കിലും പരിഹരിച്ചില്ലെങ്കിലും കരാറുകാരൻ പിഴ നൽകണം. എ.എം.സി. പരിരക്ഷയ്ക്ക് പുറമെ പ്രകൃതിക്ഷോഭംമൂലമുള്ള കേടുപാടുകൾ,മോഷണം തുടങ്ങിയവയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും കൈറ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.