സംയോജിത പഞ്ചവത്സര എൽ.എൽ.ബി പ്രവേശനം: അപാകതകൾ പരിഹരിക്കുന്നതിന് അവസരം

post

2024-25 അധ്യയന വർഷത്തെ പഞ്ചവത്സര, ത്രിവത്സര എൽ.എൽ.ബി കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകൾ തിരുത്തുന്നതിനും സെപ്റ്റംബർ നാലിന് വൈകിട്ട് നാലു വരെ അവസരമുണ്ട്. അപേക്ഷയിൽ ന്യൂനതകൾ ഉള്ള വിദ്യാർഥികൾക്ക്, ആവശ്യമായ സർട്ടിഫിക്കറ്റുകൾ / രേഖകൾ എന്നിവ www.cee.kerala.gov.in ലൂടെ അപ്‌ലോഡ്‌ ചെയ്യാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ: 0471-2525300.