ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു

post

കാസര്‍ഗോഡ് : ജില്ലയില്‍ ഇന്ന് ഏപ്രില്‍ 19 (ഞായര്‍) ഒരാള്‍ക്ക് കൂടി  കോവിഡ്- 19 സ്ഥിരീകരിച്ചു. മാര്‍ച്ച് 16 ന് ദുബായില്‍ നിന്ന് വന്ന ചെമ്മനാട് തെക്കില്‍ സ്വദേശിയായ 48 വയസുള്ള പുരുഷനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗ വിമുക്ത രായ എട്ടു പേരില്‍ മൂന്നു പേര്‍ വീതം കാസര്‍കോട് ജനറല്‍ ആശു പത്രിയിലും കാസര്‍കോട് ഗവ.മെഡിക്കല്‍ കോളേജിലും ചികിത്സയിലുള്ളവരാണ്. രണ്ടു പേര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജില്ലയില്‍ ഇപ്പോള്‍ 5194 പേരാണ് നീരീക്ഷണത്തിലുള്ളത്.വീടുകളില്‍ 5091 പേരും ആശുപത്രികളില്‍ 103 പേരുമാണ് നീരിക്ഷണത്തിലുള്ളത്.ഇതുവരെ പരിശോധനക്കയച്ചത്   3117 സാംപിളാണ്. 2358 സാംപിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. 482 സാംപിളുകളുടെ  റിസള്‍ട്ട് ലഭ്യമാകേണ്ടതുണ്ട്. പുതിയതായി 2 പേരെ കൂടി ഇന്നലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇത് വരെ രോഗബാധ സ്ഥിരീകരിച്ച 123 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. കമ്മ്യൂണിറ്റി സര്‍വ്വേ പ്രകാരം 1406 വീടുകള്‍ ഫീല്‍ഡ് വിഭാഗം ജീവനക്കാര്‍ സന്ദര്‍ശനം നടത്തുകയും 10 പേരെ സാമ്പിള്‍ ശേഖരണത്തിനായി റഫര്‍ ചെയ്തു. നീരിക്ഷണത്തിലുള്ള 684 പേര്‍ നീരിക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു. പുതിയതായി 21 പേരെ കൂടി നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയിലെ രോഗ ബാധിതരുടെ എണ്ണം 46 ആയി ചുരുങ്ങി. ആകെയുള്ള 169 രോഗികളില്‍ 123 പേര്‍ രോഗവിമുക്തരായി. ജില്ലയില്‍ ആകെയുള്ള രോഗികളില്‍ 72.78 ശതമാനം പേര്‍ രോഗവിമുക്തരായതായി ഡി എം ഒ ഡോ. എ.വി. രാംദാസ് പറഞ്ഞു.