തുല്യതാപരീക്ഷ: സെപ്റ്റംബർ 11 വരെ ഫീസ് അടക്കാം

post

ഒക്ടോബർ 21 മുതൽ 30 വരെ നടക്കുന്ന പത്താംതരം തുല്യതാപരീക്ഷയ്ക്ക് സെപ്റ്റംബർ 11 വരെ ഫീസടയ്ക്കാം. പിഴയോടുകൂടി സെപ്റ്റംബർ 13-ാം തീയതിക്കകം ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷകൻ നേരിട്ട് ഓൺലൈനായി രജിസ്‌ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് അനുബന്ധരേഖകൾ ഉൾപ്പെടെ അതത് പരീക്ഷാകേന്ദ്രങ്ങളിലാണ് ഫീസ് ഒടുക്കേണ്ടത്. ഗ്രേഡിംഗ് സംവിധാനത്തിലുള്ള പ്രൈവറ്റ് വിഭാഗം അപേക്ഷകർക്കും ഇത് ബാധകമാണ്. വിശദവിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in.