'ഭൂപാലി' സംഗീതസന്ധ്യ അരങ്ങേറി
സംഗീത ലോകത്തെ ശ്രദ്ധേയരായ പ്രതിഭകൾ അണിനിരന്ന 'ഭൂപാലി - ഘരാനകളുടെ പ്രതിധ്വനി' സംഗീത പരിപാടി രാഗലയങ്ങളുടെ വിരുന്നായി മാറി. തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സംഗീതസന്ധ്യ അരങ്ങേറിയത്.
കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രന്റെ സിത്താർ വായനയും ദിപൻവിത ചക്രവർത്തിയുടെ രാഗാലാപനവുമെല്ലാം സായാഹ്നത്തെ ധന്യമാക്കി. സംഗീത നിശയിൽ പ്രമുഖ വാദ്യകലാകാരന്മാരായ രത്‌നശ്രീ അയ്യർ, ദേബ്‌ജ്യോതി റോയ് (തബല), ശ്യാം ആദത് (ഫ്ലൂട്ട്), എൽവിസ് ആന്റണി (കീ ബോർഡ്), ഹാരിസ് വീരോലി (ഗിറ്റാർ) എന്നിവർ പങ്കാളികളായി.









