തദ്ദേശ തിരഞ്ഞെടുപ്പ് : ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ

post

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ വോട്ട് ചെയ്തത് 21079609 വോട്ടർമാർ. 2020 ലെ തിരഞ്ഞെടുപ്പിൽ 21005743 വോട്ടർമാരാണ് വോട്ട് ചെയ്തിരുന്നത്. 73866 വോട്ടുകളാണ് മുൻ തിരഞ്ഞെടുപ്പിൽ നിന്നും അധികമായി പോളിംഗ് ബൂത്തുകളിൽ ഇത്തവണ പോൾ ചെയ്തത്. ഇത് കൂടാതെ പോസ്റ്റൽ ബാലറ്റുകൾ വഴി ചെയ്ത വോട്ടുകൾ കൂടി കണക്കാക്കേണ്ടതുണ്ട്. വോട്ടർമാരുടെ എണ്ണത്തിലും 2025-ൽ വർധനയുണ്ടായി. 28607658 സമ്മതിദായകരാണ് വോട്ടർപ്പട്ടിക പ്രകാരമുള്ളത്. 2020 ൽ ഇത് 27656910 ആയിരുന്നു.

1993 - ൽ കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിനുശേഷം 1995 ൽ നടന്ന ആദ്യ തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിൽ 15074169 വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 20508855 ആയിരുന്നു അന്നത്തെ വോട്ടർമാരുടെ ആകെ എണ്ണം.

2025 തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പോളിംഗ് നടന്നു. തിരുവനന്തപുരം - 67.47%, കൊല്ലം - 70.35%, പത്തനംതിട്ട - 66.78%, ആലപ്പുഴ - 73.82%, കോട്ടയം - 70.86%, ഇടുക്കി - 71.78% എറണാകുളം - 74.57%, തൃശൂർ - 72.48%, പാലക്കാട് - 76.27%, മലപ്പുറം - 77.37%, കോഴിക്കോട് - 77.27%, വയനാട് - 78.29%, കണ്ണൂർ - 76.77%, കാസർഗോഡ് - 74.89%. എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം.

കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് 58.29%, കൊല്ലത്ത് 63.35%, കൊച്ചിയിൽ 62.44%, തൃശൂർ 62.45%, കോഴിക്കോട് 69.55% കണ്ണൂർ 70.33 % എന്നിങ്ങനെയാണ് പോളിം​ഗ് ശതമാനം.

1995 മുതൽ 2025 വരെയുള്ള തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിവരങ്ങളും 2025 ലെ ജില്ലാടിസ്ഥാനത്തിലുള്ള വിശദവിവരവും ചുവടെ:


പോളിങ് ശതമാനം (1995-2025)

വർഷം

വോട്ടർമാരുടെ എണ്ണം

പോൾ ചെയ്ത വോട്ടുകൾ

വോട്ടിംഗ് ശതമാനം

2025

28607658

21079609

73.69

2020

27656910

21005743

75.95

2015

25108536

19524397

77.76

2010

24012535

18326367

76.32

2005

23705440

16984236

70.35

2000

22504328

14873110

66.09

1995

20508855

15074169

73.5