ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു
നിയമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാഘോഷം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഉപലോകായുക്തയും മുൻ കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് അശോക് മേനോൻ നിർവഹിച്ചു. അഖില കേരള പ്രസംഗ മത്സരം 'വാഗ്മി 2025' ന്റെ വിജയികൾക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.

ഭരണഘടനാ ആമുഖ വായനയോടെയാണ് പരിപാടി ആരംഭിച്ചത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരി എം എസ് അമേലിയ ആയിരുന്നു ഭരണഘടനാ ആമുഖം വായിച്ചത്. നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണ കുമാർ മുഖ്യപ്രഭാഷണം നടത്തി. നിയമ സെക്രട്ടറി കെ. ജി. സനൽ കുമാർ അദ്ധ്യക്ഷനായി. അഡീഷണൽ നിയമ സെക്രട്ടറി ഷിബു തോമസ്, ജോയിന്റ് സെക്രട്ടറി ശ്രീജ ഡി. കെ. തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.










