ബാര്‍ബര്‍ഷോപ്പുകളില്‍ ഷേവിംഗ് പാടില്ല; മാസ്‌ക്, സാനിറ്റൈസര്‍ നിര്‍ബന്ധം

post

തൃശൂര്‍:  ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ബ്യൂട്ടി പാര്‍ലറുകള്‍ കൂടി തുറക്കാന്‍ അനുവദിക്കണമെന്ന് ജില്ലയിലെ വിവിധ ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍ സംഘടനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുടിവെട്ടല്‍ മാത്രം നടത്തിയാല്‍ മതിയെന്നും ഷേവിംഗ് ഒഴിവാക്കണമെന്നും യോഗത്തില്‍ സംസാരിച്ച ഡെപ്യൂട്ടി ഡിഎംഒ ഡോ. സതീഷ് അറിയിച്ചു. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാക്കണം. എസി ഉപയോഗിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമനിധിയില്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും സാമ്പത്തിക സഹായം നല്‍കണമെന്നും, കെട്ടിടവാടക ഇളവ് ചെയ്യാന്‍ ജില്ലാഭരണകൂടം സഹായിക്കണമെന്നും അംഗങ്ങള്‍ പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു യോഗം