തദ്ദേശ തെരഞ്ഞെടുപ്പ്: മാതൃകാപെരുമാറ്റച്ചട്ടം ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് സ്ഥാനാര്‍ഥികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനും പരാതി സ്വീകരിക്കുന്നതിനും മാതൃകാപെരുമാറ്റച്ചട്ട ഇടുക്കി ജില്ലാതല ഹെല്‍പ് ഡെസ്‌ക് രൂപീകരിച്ചു. ഹെല്‍പ്പ് ഡെസ്‌ക് ഫോണ്‍: 04862 295011, മെയില്‍ ഐ.ഡി mcclsgdidk2025@gmail.com . ട്രീസ ജോസ്,ജില്ലാ ജോയിന്റ് ഡയറക്ടര്‍ (ഫോണ്‍-9495314931), ജയ് മോന്‍ കെ,സീനിയര്‍ സൂപ്രണ്ട് (ഫോണ്‍-9447875661),മല്ലിക ജോര്‍ജ്,ജൂനിയര്‍ സൂപ്രണ്ട് (ഫോണ്‍-9497794939),അജി ജോസഫ് ജോര്‍ജ്, സീനിയര്‍ ക്ലര്‍ക്ക് (ഫോണ്‍-9496305899) എന്നിവരെയും ബന്ധപ്പെടാവുന്നതാണ്.










