തദ്ദേശ തിരഞ്ഞെടുപ്പ്: ചെലവ് നിരീക്ഷകരെ നിയമിച്ചു
തദ്ദേശഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരെ നിയോഗിച്ചു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചെലവ് നിരീക്ഷകരായി നിയമിച്ചിട്ടുള്ളത്. അജയന്‍ സി (അടിമാലി, ദേവികുളം, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തുകള്‍), സുല്‍ഫിക്കര്‍ റഹ്‌മാന്‍ എ (ഇളംദേശം, ഇടുക്കി, കട്ടപ്പന ബ്ലോക്ക് പഞ്ചായത്തുകള്‍, കട്ടപ്പന മുനിസിപ്പാലിറ്റി), മനു എസ് (അഴുത ബ്ലോക്ക് പഞ്ചായത്ത്), എം.എസ് ബിജുകുട്ടന്‍ (തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്, തൊടുപുഴ മുനിസിപ്പാലിറ്റി) എന്നിവരാണ് ഇടുക്കി ജില്ലയിലെ നിരീക്ഷകര്‍.
നവംബര്‍ 25 മുതല്‍ അതത് ജില്ലയിലെ വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയാണ് ഇവര്‍ക്ക് ഡ്യൂട്ടി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sec.kerala.gov.in ലും വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.










