വനംവകുപ്പിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി

post

പാലക്കാട് : വനംവകുപ്പിന്റെ നേതൃത്വത്തില്‍ ചെക്ക്‌പോസ്റ്റുകളില്‍ കൂടുതല്‍ ജീവനക്കാരെ വിന്യസിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. വിദൂരപ്രദേശത്തെ ഊരുകളിലേക്ക് ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ രണ്ട് വാഹനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ, പഞ്ചായത്തുകള്‍ക്ക് മൂന്ന് വാഹനങ്ങള്‍ വനംവകുപ്പ് അനുവദിച്ചതായും മന്ത്രി അറിയിച്ചു. ആനക്കട്ടി, ചിണ്ടക്കി, സ്വര്‍ണ്ണഗന്ധി ഉള്‍പ്പെടെയുള്ള ഉള്‍വനങ്ങളില്‍ വലിയ തോതിലുള്ള പരിശോധനകള്‍ വനം വകുപ്പ് അധികൃതര്‍ നടത്തിവരുന്നു. ഇതുവരെ 38 റെയ്ഡുകള്‍ അട്ടപ്പാടി മേഖലയില്‍ നടത്തിയതിലൂടെ 850 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.