ഐസിഫോസിൽ ബ്രിഡ്ജ് കോഴ്‌സ് ക്ലാസുകൾ

post

ഐസിഫോസ് പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ബ്രിഡ്ജ് കോഴ്‌സ് ജൂലൈ 29 മുതൽ ആഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്നു. 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാം പ്ലസ്ടു തലത്തിൽ കമ്പ്യൂട്ടർ സയൻസ് / ബയോളജി സയൻസ് പൂർത്തികരിച്ചതിനു ശേഷം കമ്പ്യൂട്ടർ / ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എൻജിനിയറിങ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന വിദ്യാർഥികൾക്കായാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കാര്യവട്ടം ഐസിഫോസിലാണ് പ്രോഗ്രാം നടത്തുന്നത്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയായിരിക്കും ക്ലാസുകൾ.

പ്രാക്ടിക്കൽ അധിഷ്ഠിത സെഷനുകളിലൂടെ വരാനിരിക്കുന്ന ഡിഗ്രി പ്രോഗ്രാമിൽ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നതിന് ആവശ്യമായ അറിവ് ഈ കോഴ്‌സിൽ നിന്നും ലഭിക്കും.  ഈ മേഖലയിലെ വിദഗ്ധരുമായി നിരന്തരം സംവദിക്കാനും സാധിക്കും. ഒരു ബാച്ചിൽ 30 സീറ്റുകളാണ് ഉണ്ടായിരിക്കുന്നത്. ഒരാൾക്ക് 2,000 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. https://icfoss.in/event-details/194 എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അവസാന തിയതി ജൂലൈ 24. വിവരങ്ങൾക്ക്: 7356610110, +91 2700012/13, 0471 2413013, 9400225962.