ഭിന്നശേഷി ലോട്ടറി ഏജൻ്റുമാർക്ക് ധനസഹായം; ഒന്നാം ഘട്ടത്തിൽ 200 പേർക്ക് 10 ലക്ഷം രൂപ അനുവദിച്ചു
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജൻറുമാർക്കു 5,000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ലഭിച്ച അപേക്ഷകരിൽ നിന്ന് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുത്ത 200 ലോട്ടറി ഏജൻറുമാർക്കായി 10,00,000 രൂപ ധനസഹായം അനുവദിച്ചു. ഏറെ കാലം മുടങ്ങിക്കിടന്ന പദ്ധതി ഒന്നാം പിണറായി വിജയൻ സർകാരിന്റെ കാലത്താണ് പുനരാരംഭിച്ചത്. ഗുണഭോക്താക്കളുടെ വിവരങ്ങൾ www.hpwc.kerala.gov.in ൽ ലഭിക്കും. അർഹരായ മറ്റു അപേക്ഷകർക്ക് കൂടി ധനസഹായം നൽകുന്ന കാര്യം പരിഗണനയിലാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2347768, 2322065, 9497281896.










