കെ.എസ്.ആർ.ഇ.സി.ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
സംസ്ഥാന ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പിന് കീഴിലുള്ള കേരള സ്ഥാപന, റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ, കെ.എസ്.ആർ.ഇ.സി ഇന്ത്യയിലെ CRZ/IPZ/ICRZ മാപ്പിങ്ങ് ചെയ്യുന്നതിനും CZMP/ICRZP/IIMP കൾ തയ്യാറാക്കുന്നതിനുമുള്ള അംഗീകൃത ഏജൻസിയായി പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അംഗീകരിച്ചു. കേന്ദ്ര സർക്കാരിന്റെ അത്തരം പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ച ഇന്ത്യയിലെ 10 സ്ഥാപനങ്ങളിൽ ഒന്നാണ് നിലവിൽ കെ.എസ്.ആർ.ഇ.സി.










