സഹകരണ യൂണിയന്റെ നവീകരിച്ച ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു
സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം എംഎൽഎ ആന്റണി രാജു നിർവഹിച്ചു. സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്സൺ കോലിയക്കോട് എൻ. കൃഷ്ണൻ നായർ അദ്ധ്യക്ഷനായി. വി.കെ. പ്രശാന്ത് എം എൽ എ, സഹകരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. വീണ എൻ. മാധവൻ, സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ബാബു, ഓഡിറ്റ് ഡയറക്ടർ എം.എസ്. ഷെറിൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. സംസ്ഥാന സഹകരണ യൂണിയൻ അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി എം.പി. രജിത്കുമാർ, ജനറൽ മാനേജർ റ്റി. അയ്യപ്പൻ നായർ, സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗങ്ങൾ, സഹകാരികൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മൂന്നുകോടി മുപ്പതുലക്ഷത്തിലധികം രൂപ ചെലവിട്ടാണ് നവീകരണം നടത്തിയത്. 2003 ൽ നിർമ്മിച്ച മന്ദിരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾക്ക് നിർമ്മിതി കേന്ദ്രയാണ് നേതൃത്വം നൽകിയത്. സഹകരണ യൂണിയന്റെ കീഴിലുള്ള പരിശീലന കേന്ദ്രങ്ങളുടേയും കോളേജുകളുടേയും ആസ്ഥാന മന്ദിരമാണിത്.










