കൊറഗർ, മലവേട്ടുവർ സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക തൊഴിൽ സാഹചര്യങ്ങൾ :കിലെ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) കേരളത്തിലെ കൊറഗർ, മലവേട്ടുവർ സമുദായങ്ങളുടെ സാമൂഹിക സാമ്പത്തിക തൊഴിൽ സാഹചര്യങ്ങൾ എന്ന വിഷയത്തിൽ നടത്തിയ ഗവേഷണ പഠനത്തിന്റെ റിപ്പോർട്ട് തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി, പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളുവിന് നൽകി പ്രകാശനം ചെയ്തു.
കാസർഗോഡ് ജില്ലയിൽ അധിവസിക്കുന്ന കൊറഗ-മലവെട്ടുവ വിഭാഗങ്ങൾക്കിടയിൽ 8 മാസം നീണ്ട് നിന്ന പഠനത്തിലൂടെ ക്രോഡീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുടെ ക്ഷേമത്തിനാവശ്യമായ സമഗ്രമായ നിർദേശങ്ങൾ അടങ്ങിയതാണ് ഈ റിപ്പോർട്ട്.
പരിപാടിയിൽ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) എക്‌സിക്യൂട്ടീവ് ഡയറക്ടർ സുനിൽ തോമസ്, റിസർച്ച് കോ ഓർഡിനേറ്റർ ഡോ. റഫീക്ക ബീവി, റിസർച്ച് അസ്സോസിയേറ്റ് ആരിജ ജെ.എസ് മലവേട്ടുവൻ പ്രതിനിധി കെ. കുഞ്ഞിക്കണ്ണൻ, കൊറഗർ പ്രതിനിധി ഗോപാല എന്നിവർ പങ്കെടുത്തു.