ദേവസ്വം ബോര്‍ഡ് പരീക്ഷ ; സ്‌ക്രൈബിനെ വേണ്ടവര്‍ അപേക്ഷ നല്‍കണം

post

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വിജ്ഞാപനം ചെയ്ത കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (കാറ്റഗറി നം. 21/2023) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 30 (ഞായര്‍) ഉച്ചയ്ക്ക് 1.30 മുതല്‍ ഉച്ചയ്ക്ക് 3.15 വരെയും ഓവര്‍സിയര്‍ ഗ്രേഡ് ത്രീ (സിവില്‍) (കാറ്റഗറി നം. 10/2023) തസ്തികയുടെ ഒ.എം.ആര്‍ പരീക്ഷ ജൂണ്‍ 30ന് (ഞായര്‍) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ തിരുവനന്തപുരം ജില്ലയിലെ പരീക്ഷാ കേന്ദ്രത്തില്‍ വച്ച് നടക്കും. തസ്തികയുടെ ഒ.എം.ആര്‍ പരിക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ (40 ശതമാനത്തിനു മുകളില്‍) ഉദ്യോഗാര്‍ഥികള്‍ സ്ര്‌കൈബിനെ ആവശ്യമുണ്ടെങ്കില്‍ പരീക്ഷാ തീയതിയ്ക്ക് ഏഴ് ദിവസം മുന്‍പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ഓഫീസില്‍ ഇ-മെയില്‍ മുഖാന്തിരം (kdbrtvm@gmail.com) അറിയിക്കണം. പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്, മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന നിശ്ചിത മാതൃകയിലുള്ള ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റിനോടൊപ്പം ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയിലെ ഡോക്ടര്‍മാര്‍ നല്‍കുന്ന 'എഴുതുവാന്‍ ബുദ്ധിമുട്ടുണ്ട്' എന്ന് കാണിച്ച് കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് ഇവ സഹിതം അപേക്ഷ സമര്‍പ്പിക്കുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ മാത്രമേ സ്‌ക്രൈബിനെ അനുവദിക്കുന്നതിന് വേണ്ടി പരിഗണിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.kdrb.kerala.gov.in) സന്ദര്‍ശിക്കുക.