ഐ.എച്ച്.ആർ.ഡിയ്ക്ക് പുതിയ ഓൺലൈൻ ഫീ പേയ്മെന്റ് സംവിധാനം

കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യിലെ ഫീ മാനേജ്‌മെന്റ് സിസ്റ്റം പരിഷ്‌കരിക്കുകയും പേയ്മെന്റ് ഗേറ്റ് വേ അടക്കമുള്ള നൂതന സംവിധാനങ്ങൾ ആരംഭിക്കുന്നു. കേരളത്തിൽ ഉടനീളമുള്ള ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും വിവിധ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു പരിഷ്കാരമാണിത്. എച്ച്.ഡി.എഫ്.സി ബാങ്കാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്.
ഏകികൃത ഓൺലൈൻ ഫീസ് പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കുന്നതിന് എച്ച്.ഡി.എഫ്.സി ബാങ്കിന് ഐ.എച്ച്.ആർ.ഡി നൽകുന്ന ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ സാന്നിധ്യത്തിൽ ഐ.എച്ച്.ആർ.ഡി ഫിനാൻസ് ഓഫീസർ മുരളീധരൻ പിള്ള എച്ച്.ഡി.എഫ്.സി ബാങ്ക് റീറ്റെയ്ൽ ബ്രാഞ്ച് ബാങ്കിങ് വൈസ് പ്രസിഡന്റ് ഹരി സി വിക്ക് നൽകി.
ചടങ്ങിൽ ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ. വി. എ. അരുൺകുമാർ, എച്ച്.ഡി.എഫ്.സി ബാങ്ക് സീനിയർ വൈസ് പ്രസിഡന്റ് സോണൽ ഹെഡ്, സൗത്ത് കേരള അജു കെ മാത്തൻ, ഐ.എച്ച്.എച്ച്.ആർ.ഡി യിലെ ഫിനാൻഷ്യൽ കൺസൾട്ടന്റ് സാംസൺ ജോൺ തുടങ്ങിയവർ സന്നിഹിതരായി.