വിഷൻ 2031: രജിസ്ട്രേഷൻ വകുപ്പിന്റെ സെമിനാർ 14 ന്

post

രജിസ്ട്രേഷൻ വകുപ്പിന്റെ വിഷൻ 2031 സെമിനാർ 14 ന് എറണാകുളം ജില്ലയിൽ വൈപ്പിൻ കുഴിപ്പിള്ളി സഹകരണ നിലയത്തിൽ നടക്കും. 14 ന് രാവിലെ 9.30 ന് കെ. എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രജിസ്ട്രേഷനും, മ്യൂസിയവും, പുരാവസ്തുവും, പുരാരേഖയും വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി സെമിനാർ ഉദ്ഘാടനം ചെയ്യും. വ്യവസായം, നിയമം, വാണിജ്യം, കയർ വകുപ്പ് മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.

രജിസ്ട്രേഷൻ വകുപ്പിന്റെ കഴിഞ്ഞ ഒൻപത് വർഷത്തെ നേട്ടങ്ങൾ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ അവതരിപ്പിക്കും. രജിസ്ട്രേഷൻ വകുപ്പിന്റെ ദർശനവും നവകേരള വികസന പരിപ്രേക്ഷ്യവും “കേരളം @ വിഷൻ 2031” മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി അവതരിപ്പിക്കും. പ്ലാനിംഗ് ബോർഡ് അംഗം ഡോ. വർഗ്ഗീസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് രജിസ്ട്രേഷൻ വകുപ്പിന്റെ ആധുനികവകത്കരണം, പൗര കേന്ദ്രീകൃത രജിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടക്കും.