നിരീക്ഷണത്തിലുള്ളവര്‍ക്ക് വായനയുടെ ലോകം തുറന്ന് കൊടുത്ത് ജില്ലാ പഞ്ചായത്ത്

post

ആലപ്പുഴ : ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കിടക്കുന്നവര്‍ക്കും ഡ്യൂട്ടി ചെയ്ത ശേഷം നിരീക്ഷണത്തില്‍ ഇരിക്കുന്ന നേഴ്സ്മാര്‍ക്കുമായി ജില്ലാ പഞ്ചായത്തിന്റെ സ്നേഹ സമ്മാനമായി പുസ്തകങ്ങള്‍. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് 50ഓളം പുസ്തകങ്ങളും പ്രസിദ്ധീകരങ്ങളും  ജില്ലാ പഞ്ചായത്ത് വിതരണം നടത്തിയത്. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ടി മാത്യു വണ്ടാനം മെഡിക്കല്‍ കോളേജ് നഴ്സിംഗ് സൂപ്രണ്ട് ജി രേവമ്മയ്ക്ക് നല്‍കി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു.  മറ്റുള്ളവരുമായി ഇടപെടാന്‍ സാധിക്കാതെ ഒറ്റപ്പെട്ടു ഇരിക്കുന്ന ആളുകള്‍ക്ക്  വായനയുടെ ലോകം തുറന്ന് കൊടുക്കാന്‍ സാധിക്കുന്നത് ഇന്നത്തെ  സാഹചര്യത്തില്‍ വളരെ അര്‍ഥവത്തായ കാര്യമാണെന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ ടി മാത്യു പറഞ്ഞു.