ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ നല്‍കി തൃശൂര്‍ അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണ സംഘം

post

തൃശൂര്‍ : കൊവിഡ് 19 നെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണ സംഘം 15,43,880 രൂപയുടെ ചെക്ക് കൈമാറി. സംഘം പ്രസിഡന്റ് ടി.കെ. മാധവന്‍ ഗീതഗോപി എംഎല്‍എയെ ചെക്ക് എല്‍പിച്ചു. തൃശ്ശൂര്‍ താലൂക്ക് താലൂക്ക് ചെത്തുതൊഴിലാളി വിവിധോദ്ദേശ സഹകരണ സംഘത്തിന്റെ വിഹിതവും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണസമിതി അംഗങ്ങളുടെ സിറ്റിങ് ഫീസും പ്രസിഡന്റിന്റെ ഓണറേറിയം ഉള്‍പ്പെടെയാണ് 15,43,880 രൂപയുടെ ചെക്ക് കൈമാറിയത്. സംഘം വൈസ് പ്രസിഡന്റ് പി കെ കൃഷ്ണന്‍ ഭരണ സമിതി അംഗങ്ങളായ സി.ആര്‍ മുരളീധരന്‍, എ.ബി ജയപ്രകാശന്‍, കെ.പി ചന്ദ്രന്‍, ടി എന്‍ ചന്ദ്രപാലന്‍, സംഘം സെക്രട്ടറി കെ.വി വിനോദന്‍ എന്നിവര്‍ പങ്കെടുത്തു. നേരത്തെ ലോക്ഡൗണ്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട തൃശ്ശൂര്‍ താലൂക്കിലെ മുഴുവന്‍ ചെത്ത് തൊഴിലാളികള്‍ക്കും 2000 രൂപയുടെ സാമ്പത്തിക സഹായം സംഘം നല്‍കിയിരുന്നു. കൂടാതെ തെങ്ങ് ഒരുക്കുന്നതിനായി 5000 രൂപയുടെ പലിശ രഹിത വായ്പയും സംഘം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.