തൃശൂരില്‍ വനിതാ പൊലീസ് ബുള്ളറ്റ് പെട്രോളിങ്ങ്

post

തൃശൂര്‍:  തൃശൂര്‍ ജില്ലാ സിറ്റി പോലീസിന് കീഴില്‍ എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരും ഇനിമുതല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിക്കും. വനിതാ പൊലീസ് ബുള്ളറ്റ് പെട്രോളിംഗ് സംഘത്തെ രൂപീകരിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ സിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സിന്ധുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക വനിതാ പോലീസ് ബുള്ളറ്റ് പട്രോളിങ്ങ് സംഘത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞദിവസമാണ് ആരംഭിച്ചത്. ഇതില്‍ നിന്നും ആവേശം ഉള്‍ക്കോണ്ട് നിരവധി വനിതാ ഉദ്യോഗസ്ഥരാണ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുമ്പാകെ ബുള്ളറ്റ് പെട്രോളിങ്ങിന്റെ ഭാഗമാകണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയും തുടര്‍ന്ന് ഇതിന്റെ അടിസ്ഥാനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ ആര്‍ ജില്ലയിലെ എല്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും എന്‍ഫീല്‍ഡ് ബുള്ളറ്റ് പരിശീലനത്തിനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു. 

വിവിധ ഘട്ടമായി ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേയും വനിതകള്‍ക്ക് ബുള്ളറ്റ് ഓടിക്കുന്നതിനുള്ള പരിശീലനം നല്‍കി ഇവരുടെ നേതൃത്വത്തില്‍ എല്ലാ പോലീസ് സ്റ്റേഷന്‍ തലത്തിലും വനിതകളുടെ പ്രത്യേക പട്രോളിങ്ങ് സംഘത്തെ സജ്ജമാക്കാനാണ് വകുപ്പ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കണ്‍ട്രോള്‍ റൂം ഇന്‍സ്പെക്ടര്‍ വി. ബാബുരാജിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുന്നത