സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡ് സുവർണ്ണജൂബിലി: അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് സെപ്റ്റംബർ 26 മുതൽ

post

പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും നേട്ടങ്ങൾ കൈവരിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'AURA 2K25 - 50 Years of Environmental Stewardship' എന്ന പേരിൽ അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് എറണാകുളം ജില്ലയിലെ കറുകുറ്റി, അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ & എക്‌സിബിഷൻ സെന്ററിൽ വെച്ച് സെപ്റ്റംബർ 26, 27 തീയതികളിലായി നടത്തും. പ്രസ്തുത ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം സെപ്റ്റംബർ 27-ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നിയമം-വ്യവസായം-കയർ വകുപ്പ് മന്ത്രി പി. രാജീവ് അദ്ധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്, ആരോഗ്യ-വനിത-ശിശു ക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്, ബെന്നി ബെഹനാൻ എം.പി., ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് തുടങ്ങിയവർ സന്നിഹിതരാകും. വിവിധ മേഖലകളിൽ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും.

വ്യവസായ സ്ഥാപനങ്ങൾ സ്റ്റോൺ ക്രഷർ യൂണിറ്റുകൾ, ഡയറി ഇൻഡസ്ട്രീസ്, പ്രിന്റ് & ദൃശ്യ മാധ്യമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റുള്ള സ്ഥാപനങ്ങൾ, വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ (റീസൈക്ലിംഗ് യൂണിറ്റുകൾ, ഓർഗാനിക് വേസ്റ്റ് ട്രീറ്റ്‌മെന്റ് യൂണിറ്റുകൾ, റെൻഡറിംഗ് യൂണിറ്റുകൾ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (മുനിസിപ്പാലിറ്റികളും, കോർപ്പറേഷനുകളും), സർക്കാർ/സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങൾ (കിടക്കകൾ - 100-250, 250-500, 500-1000, 1000-ൽ അധികം), എയർപോർട്ടുകൾ, സീ പോർട്ടുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങൾക്കാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്.

ജല-വായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞവർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജ്ജ സംരക്ഷണത്തിനും ജലസംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിൽ കൈവരിച്ച നേട്ടങ്ങൾ, സാമൂഹ്യ പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവയാണ് അവാർഡ് നിർണയത്തിൽ പരിഗണിച്ച വിഷയങ്ങൾ. ഈ വർഷത്തെ അവാർഡ് ജേതാക്കൾ താഴെ പറയുന്നവരാണ്.


ആശുപത്രികൾ


സർക്കാർ ആശുപത്രികൾ (100 - 250 കിടക്കകൾ ഉള്ളവ)

ഒന്നാം സ്ഥാനം - ജനറൽ ആശുപത്രി, തൃശൂർ.

ഒന്നാം സ്ഥാനം - താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രി, സുൽത്താൻ ബത്തേരി, വയനാട്


സർക്കാർ ആശുപത്രികൾ (250 -500 കിടക്കകൾ ഉള്ളവ)

ഒന്നാം സ്ഥാനം - മലബാർ ക്യാൻസർ സെന്റർ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആൻഡ് റിസർച്ച്), മൂഴിക്കര പി.ഒ., തലശ്ശേരി, കണ്ണൂർ

രണ്ടാം സ്ഥാനം - ജില്ലാ സഹകരണ ആശുപത്രി, കോഴിക്കോട്


സ്വകാര്യ ആശുപത്രികൾ (100-250 കിടക്കകൾ ഉളളവ)

ഒന്നാം സ്ഥാനം - കാരിത്താസ് മാത ആശുപത്രി പ്രൈവറ്റ് ലിമിറ്റഡ്, തെള്ളകം പി.ഒ., കോട്ടയം രണ്ടാം സ്ഥാനം - മേരി ക്വീൻസ് മിഷൻ ആശുപത്രി, കാഞ്ഞിരപ്പള്ളി, കോട്ടയം.

മൂന്നാം സ്ഥാനം - കിംസ് ഹെൽത്ത്കെയർ മാനേജ്മെന്റ് ലിമിറ്റഡ്, കിംസ് ഈസ്റ്റ് പി.ഒ., തിരുവനന്തപുരം


സ്വകാര്യ ആശുപത്രികൾ ( 250-500 കിടക്കകൾ ഉളളവ)

ഒന്നാം സ്ഥാനം - പി.ആർ.എസ് ആശുപത്രി പ്രൈവറ്റ് ലിമിറ്റഡ്, കിള്ളിപ്പാലം

രണ്ടാം സ്ഥാനം - ബേബി മെമ്മോറിയൽ ആശുപത്രി ലിമിറ്റഡ്, ഐ.ജി. റോഡ്, കോഴിക്കോട് - മൂന്നാം സ്ഥാനം - സെന്റ് ജെയിംസ് ആശുപത്രി, ചാലക്കുടി, തൃശൂർ


സ്വകാര്യ ആശുപത്രികൾ (500-1000 കിടക്കകൾ ഉളളവ)

ഒന്നാം സ്ഥാനം - രാജഗിരി ഹെൽത്ത്കെയർ ആൻഡ് എജ്യുക്കേഷൻ ട്രസ്റ്റ്, രാജഗിരി ആശുപത്രി, ചുണങ്ങംവേലി, ആലുവ, എറണാകുളം.

രണ്ടാം സ്ഥാനം - കാരിത്താസ് ആശുപത്രി, തെള്ളക്കം, കോട്ടയം, കേരളം.

മൂന്നാം സ്ഥാനം - മാർ സ്ലീവ മെഡിസിറ്റി പാലാ, ചേർപ്പുങ്കൽ, കെഴുവംകുളം. പി.ഒ., കേരളം, ഇന്ത്യ.


സ്വകാര്യ ആശുപത്രികൾ (1000-ഉം അതിന് മുകളിലും)

എക്‌സലൻസ് - അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് റിസർച്ച് സെന്റർ (AIMS), പൊന്നേക്കര പി.ഒ., കൊച്ചി.


ഡയറി ഇൻഡസ്ട്രീസ്

ഒന്നാം സ്ഥാനം - എം.ആർ.സി.എം.പി.യു. ലിമിറ്റഡ് (മിൽമ), കാസർകോട് ഡയറി, ആനന്ദാശ്രമം പി.ഒ., കാഞ്ഞങ്ങാട്.

രണ്ടാം സ്ഥാനം - എളനാട് മിൽക്ക് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂർ


സ്റ്റോൺ ക്രഷർ

ഒന്നാം സ്ഥാനം - ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘം ലിമിറ്റഡ് (നം. 10957), സ്റ്റോൺ ക്രഷർ യൂണിറ്റ്, പുതിയനിടം, കൊടിയത്തൂർ വില്ലേജ്, തോട്ടുമുക്കം പി.ഒ., കോഴിക്കോട്.

രണ്ടാം സ്ഥാനം - പാറയ്ക്കൽ ഗ്രാനൈറ്റ് കേരള (പി) ലിമിറ്റഡ്, 9/270, കളമ്പൂർ, ഏനാനല്ലൂർ, മൂവാറ്റുപുഴ, എറണാകുളം.


പ്രിന്റ് & ദൃശ്യ മാധ്യമങ്ങൾ

ഒന്നാം സ്ഥാനം - മലയാള മനോരമ കമ്പനി പ്രൈവറ്റ് ലിമിറ്റഡ്, തോട്ടട പി.ഒ., കണ്ണൂർ-670007

രണ്ടാം സ്ഥാനം - മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് കമ്പനി ലിമിറ്റഡ്, നടാൽ ബൈപ്പാസ്, ഏടക്കാട് പി.ഒ., കണ്ണൂർ.


എയർപോർട്ടുകൾ (വിമാനത്താവളങ്ങൾ)

ഒന്നാം സ്ഥാനം - തിരുവനന്തപുരം TRV(KERALA) ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, TI, തിരുവനന്തപുരം.

രണ്ടാം സ്ഥാനം - കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, കൊച്ചി, എയർപോർട്ട് പി.ഒ., നെടുമ്പാശ്ശേരി, എറണാകുളം.


സീ പോർട്ടുകൾ (തുറമുഖങ്ങൾ)

എക്‌സലൻസ് - അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (AVPPL) 01, പോർട്ട് ഓപ്പറേഷൻ ബിൽഡിംഗ്, മുള്ളൂർ റോഡ്, മുള്ളൂർ, തിരുവനന്തപുരം.


മറ്റു സ്ഥാപനങ്ങൾ

ഒന്നാം സ്ഥാനം - അമൃത വിശ്വ വിദ്യാപീഠം, അമൃതപുരി ക്യാമ്പസ്, ക്ലപ്പാന പി.ഒ., കൊല്ലം

രണ്ടാം സ്ഥാനം - ലുലു മാൾ കോട്ടയം (വാണിജ്യ സമുച്ചയം, കോട്ടയം), എം.സി റോഡ്, നിപ്പോൺ ടൊയോട്ടയ്‌ക്കെതിർവശം, നാട്ടകം, കോട്ടയം

രണ്ടാം സ്ഥാനം - വണ്ടർലാ ഹോളിഡേസ് ലിമിറ്റഡ്, കുമാരപുരം പി.ഒ., പള്ളിക്കര, കൊച്ചി-മൂന്നാം സ്ഥാനം - ലുലു ഫ്‌ലൈറ്റ് കിച്ചൻ (പ്രൈവറ്റ്) ലിമിറ്റഡ്, CISF ഓഫീസിന് സമീപം, വി.ഐ.പി റോഡ്, നെടുമ്പാശ്ശേരി, എറണാകുളം.


വേസ്റ്റ് മാനേജ്മെന്റ് ഫെസിലിറ്റി

(i) റീസൈക്ലിംഗ് യൂണിറ്റ്

ഒന്നാം സ്ഥാനം - ഗ്രീൻ വോംമ്‌സ് വെയ്സ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, KSIDC പ്ലോട്ട് നം. AIIB, വലിയവെളിച്ചം റോഡ്, വലിയവെളിച്ചം, മാനേന്തേരി, കണ്ണൂർ.

രണ്ടാം സ്ഥാനം - എസ്.എസ്. സ്‌ക്രാപ്പ്, വിതുര, തിരുവനന്തപുരം.

മൂന്നാം സ്ഥാനം - ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, ഗ്രീൻപാർക്ക്, ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഫെസിലിറ്റി, KINFRA പാർക്ക്, കുന്നന്താനം, മല്ലപ്പള്ളി, പത്തനംതിട്ട.

മൂന്നാം സ്ഥാനം - സഹ്യാ സൊല്യൂഷൻസ് ഗ്രൂപ്പ് ഓഫ് വെയ്സ്റ്റ് മാനേജ്മെന്റ്, 3/310 ബദയിൽ എസ്റ്റേറ്റ്, മേലോരം പി.ഒ., പെരുവന്താനം, ഇടുക്കി.


(ii) ഓർഗാനിക് വേസ്റ്റ് ട്രീറ്റ്‌മെന്റ് യൂണിറ്റ്

എക്‌സലൻസ് - ഫാബ്‌കോ ബയോസൈക്കിൾ ആന്റ് ബയോപ്രോട്ടീൻ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ്, കൊച്ചിൻ കോർപ്പറേഷൻ ലാൻഡ്, ബ്രഹ്‌മപുരം, എറണാകുളം.


(iii) ചിക്കൻ വേസ്റ്റ് റെന്ററിംഗ് യൂണിറ്റ്

എക്‌സലൻസ് - പാറയ്ക്കൽ ഇൻഡസ്ട്രീസ്, ഐ.ഡി.എ, ഇടയാർ.


ചെറുകിട വ്യവസായങ്ങൾ

ഒന്നാം സ്ഥാനം - അന്നാ പോളിമേഴ്സ്-18, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കൊല്ലക്കടവ്, കള്ളിമേൽ, മാവേലിക്കര.

രണ്ടാം സ്ഥാനം - അന്ന പിഗ് ഫാം, ഇണ്ടെണ്ണൂർ, ഒറ്റശേഖരമംഗലം, ഒറ്റശേഖരമംഗലം പി.ഒ., തിരുവനന്തപുരം.

മൂന്നാം സ്ഥാനം - സൊണാറ്റ ഫുഡ്‌സ് ആന്റ് ക്രീംസ്, 16/93, കുറിച്ചിക്കര പി.ഒ., പൊങ്ങണംകാട്, തൃശൂർ


ഇടത്തരം വ്യവസായങ്ങൾ

ഒന്നാം സ്ഥാനം - പാം ഫൈബർ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റ്-2, ആലപ്പുഴ

രണ്ടാം സ്ഥാനം - കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (KEIL), അമ്പലംമേട്

മൂന്നാം സ്ഥാനം - അക്കൈ നാച്ചുറൽ ഇൻഗ്രിഡിയന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, അംബുനാട്, മലയിടം തുരുത്ത് പി.ഒ., ആലുവ, എറണാകുളം.

മൂന്നാം സ്ഥാനം - എക്‌സ്ട്രാവീവ് പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റ്-1, ശക്തീശ്വരം, ചേർത്തല, ആലപ്പുഴ.


വലിയതോതിലുള്ള വ്യവസായങ്ങൾ

ഒന്നാം സ്ഥാനം - പ്ലാന്റ് ലിപിഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കടയിരുപ്പ് പി.ഒ., കോലഞ്ചേരി, എറണാകുളം.

ഒന്നാം സ്ഥാനം - സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്റർ, സിൻത്തൈറ്റ് ടേസ്റ്റ് പാർക്ക്, പാങ്ങോട് പി.ഒ., വടവുകോട് (വഴി), പുത്തൻക്രൂസ്, എറണാകുളം.

രണ്ടാം സ്ഥാനം - എച്ച്.എൽ.എൽ. ലൈഫ്കെയർ ലിമിറ്റഡ് (ഇന്ത്യാ ഗവൺമെന്റ് എന്റർപ്രൈസ്), പേരൂർക്കട ഫാക്ടറി, പേരൂർക്കട, തിരുവനന്തപുരം

മൂന്നാം സ്ഥാനം - കാർബൊറണ്ടം യൂണിവേഴ്‌സൽ ലിമിറ്റഡ്, ഇലക്ട്രോമിനറൽ ഡിവിഷൻ, കളമശ്ശേരി, കൊച്ചി.


വളരെ വലിയതോതിലുള്ള വ്യവസായങ്ങൾ

ഒന്നാം സ്ഥാനം - സെയിന്റ്- ഗോബെയിൻ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പി.ബി. നം. 1., കഞ്ചിക്കോട് വെസ്റ്റ്, പാലക്കാട്.

രണ്ടാം സ്ഥാനം - പെട്രോനെറ്റ് LNG ലിമിറ്റഡ്, സർവേ നമ്പർ 347, പുതുവൈപ്പ് പി.ഒ., എറണാകുളം

മൂന്നാം സ്ഥാനം - ഫെർട്ടിലൈസേഴ്‌സ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT), കൊച്ചി ഡിവിഷൻ, അമ്പലമേട്.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

Platinum - മട്ടന്നൂർ മുനിസിപ്പാലിറ്റി, കണ്ണൂർ

Platinum - ആന്തൂർ മുനിസിപ്പാലിറ്റി, കണ്ണൂർ

Platinum - ഗുരുവായൂർ മുനിസിപ്പാലിറ്റി, ഗുരുവായൂർ, തൃശൂർ


Gold - ഷൊർണൂർ മുനിസിപ്പാലിറ്റി, ഷൊർണൂർ, പി.ബി നമ്പർ 10, പാലക്കാട്

Gold - കൂത്തുപറമ്പ് മുനിസിപ്പാലിറ്റി, കൂത്തുപറമ്പ് പി.ഒ., കണ്ണൂർ.


Silver - വടകര മുനിസിപ്പാലിറ്റി, താഴത്തങ്ങാടി, വടകര, കോഴിക്കോട്

Silver - പട്ടാമ്പി മുനിസിപ്പാലിറ്റി, പട്ടാമ്പി, പാലക്കാട്

Silver - ഏലൂർ മുനിസിപ്പാലിറ്റി, എറണാകുളം.


ഹോട്ടലുകൾ, റിസോർട്ടുകൾ

ഒന്നാം സ്ഥാനം - ബാണാസുരസാഗർ ഹോട്ടൽസ് ആന്റ് റിസോർട്ട്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (താജ് വയനാട് റിസോർട്ട് ആന്റ് സ്പാ), മഞ്ജൂര, താരിയോട് നോർത്ത്, പടിഞ്ഞാറേത്തറ, വയനാട്.

രണ്ടാം സ്ഥാനം - സ്‌പൈസ് വില്ലേജ്, തേക്കടി, കുമിളി റോഡ്, തേക്കടി.

മൂന്നാം സ്ഥാനം - ഹയാത്ത് റീജൻസി, തിരുവനന്തപുരം (C/o ലുലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്), സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം.


ഹരിത വിദ്യാലയം

മാലിന്യം കൈകാര്യം ചെയ്യുന്നതിൽ മികച്ച നേട്ടം കൈവരിച്ചിട്ടുള്ള സർക്കാർ എയ്ഡഡ് സ്‌കൂളുകൾക്ക് ഹരിത വിദ്യാലയ പുരസ്‌കാരങ്ങൾ ബോർഡ് നൽകി വരുന്നു. ഹരിത വിദ്യാലയ പുരസ്‌കാര ജേതാക്കളുടെ വിവരങ്ങൾ:

ഒന്നാം സ്ഥാനം - ജി.എസ്.എൽ.പി.എസ്. അഷ്ടമിച്ചിറ, മാള, തൃശൂർ.

രണ്ടാം സ്ഥാനം - ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, വർക്കല.

മൂന്നാം സ്ഥാനം - മായനാട് എ.യു.പി.എസ്., കോഴിക്കോട്.