പവര്‍ഹൗസ് വാര്‍ഡിലെ പാരിഷ്ഹാള്‍ റോഡ് തുറന്നു

ആലപ്പുഴ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉൾപ്പെടുത്തി നിര്‍മ്മാണം പൂർത്തീകരിച്ച പവര്‍ഹൗസ് വാര്‍ഡിലെ പാരിഷ്ഹാള്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം ആർ പ്രേം അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ഹെലന്‍ ഫെര്‍ണാണ്ടസ്, പൊതുപ്രവർത്തകരായ കെ ജെ പ്രവീണ്‍, എ അഷ്റഫ്, നജീമുദ്ദീന്‍, താജുദ്ദീന്‍, സിദ്ധാർത്ഥൻ, ജയശ്രീ, പ്രദേശവാസികള്‍ തുടങ്ങിയവർ പങ്കെടുത്തു.