ലോക്ക് ഡൗണ്‍ ലംഘനം: ജില്ലയില്‍ ഇതുവരെ 6622 കേസുകള്‍

post

തൃശൂര്‍ : ലോക്ക് ഡൗണ്‍ ലംഘനം നടത്തിയതുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇതുവരെ 6622 കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തു. തൃശൂര്‍ സിറ്റിയില്‍ 3289 കേസുകളും റൂറല്‍ പോലീസ് ജില്ലയില്‍ 3333 കേസുകളുമാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കല്‍, ലോക്ക് ഡൗണ്‍ ലംഘനം, ക്വാറന്റൈയിന്‍ ലംഘനം, അബ്കാരി കേസുകള്‍ എന്നിങ്ങനെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളില്‍ ജില്ലയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 6841 ആണ്. ഈ കേസുകളിലായി 8559 പേര്‍ അറസ്റ്റിലായി. ലോക്ക് ഡൗണ്‍ ലംഘിച്ചതിന്റെ പേരില്‍ ഇതുവരെ 4919 വാഹനങ്ങള്‍ പോലീസ് പിടിച്ചെടത്തു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് 33 കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.