ആദ്യ കേരള അർബൻ കോൺക്ലേവിന് സമാപനം

post

രണ്ടു ദിവസങ്ങളിലായി 34 സെഷനുകള്‍, 275 പ്രഭാഷകര്‍  

കേരളത്തിന്റെ ആദ്യ സമഗ്ര നഗരനയം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കേരള അര്‍ബന്‍ കോണ്‍ക്ലേവ് സമാപിച്ചു. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കോൺക്ലേവിൽ 34 സെഷനുകളിലായി 275 പ്രഭാഷകരാണ് പങ്കെടുത്തത്.

കോൺക്ലേവിന്റെ ആദ്യ ദിനം (സെപ്റ്റംപർ 12) ഇരുപതോളം സെഷനുകളാണ് നടന്നത്. അക്കാദമിക് - ഗവേഷണ സമൂഹവുമായുള്ള ഇടപെടലുകൾ, സാമ്പത്തിക വളർച്ച ഹബ്ബുകൾ ; കാഴ്ചപ്പാടുകളും കേസ് സ്റ്റഡീസ്, കാലാവസ്ഥാ മാറ്റങ്ങളെ ഉൾക്കൊള്ളുന്ന നഗരവൽക്കരണം, ശിശുസൗഹൃദവും എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന നഗരനയം, സുസ്ഥിര സൗകര്യങ്ങളും അടിസ്ഥാന സേവനങ്ങളും, ശേഷി വികസന അജണ്ട, ഇൻക്ലൂസീവ് നഗരഭരണം, ആവാസവ്യവസ്ഥയും നിർമ്മിത പരിസ്ഥിതിയും, കോഴിക്കോട് - മലപ്പുറം ഇക്കോണമിക് സാമ്പത്തിക ഹബ്ബ്, എറണാകുളം - തൃശൂർ സാമ്പത്തിക ഹബ്ബ്, സങ്കീർണ്ണ നഗരങ്ങളുടെ പാലനം, ദൗത്യ അധിഷ്ഠിത നഗരഭരണം, ആരോഗ്യവും ക്ഷേമവും, മനുഷ്യരും സംസ്കാരവും പൈതൃകവും, എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും ജെൻഡർ സൗഹൃദവുമായ ഗതാഗത സംവിധാനങ്ങൾ, തിരുവനന്തപുരം- കൊല്ലം സാമ്പത്തിക ഹബ്ബ്, നഗരമാലിന്യ നിർമ്മാജ്ജനത്തിൽ വേണ്ട മാറ്റങ്ങൾ, സാമൂഹ്യ അഭിവൃദ്ധിയും ശിശു - കെയർ ഗിവർ സൗഹൃദ നഗരങ്ങൾ, ഇൻക്ലൂസീവ് സമൂഹ സൃഷ്ടി,നഗരഭരണത്തിൽ മാധ്യമങ്ങളുടെയും ഇൻഫർമേഷൻ ഇൻഡസ്ട്രിയുടെയും പങ്ക്, നഗരങ്ങളിലെ മാലിന്യ സംസ്കരണത്തിലെ പുതിയ മാറ്റങ്ങൾ, സ്ഥലപരമായ ആസൂത്രണവും നഗരവികസനവും, സാമ്പത്തിക കേന്ദ്രങ്ങൾ: കാഴ്ചപ്പാടുകളും പഠനങ്ങളും, കേരളത്തിനായുള്ള പ്രതിരോധശേഷിയുള്ള ഭാവി, നഗരാസൂത്രണത്തിൽ വിലയിരുത്തൽ : നൂതനാശയങ്ങൾ, നിയന്ത്രണങ്ങൾ, മുൻനിര ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള പഠനങ്ങൾ എന്നീ വിഷയങ്ങളിലാണ് വിശദമായ ചർച്ചകളും ആശയ സംവേദനങ്ങളും നടന്നത്.

കോൺക്ലേവിന്റെ അവസാന ദിനമായ ഇന്നലെ (സെപ്റ്റംബർ 13) പതിനാലോളം സെഷനുകൾ നടന്നു. ഉന്നതതല രാഷ്ട്രീയ ഫോറം (മേയറുടെ സെഗ്മെന്റ്), നഗര കേരളത്തിൻ്റെ വളർച്ചാ സാധ്യതകൾ, സാമ്പത്തിക വികസന രൂപരേഖ, നൂതനവും സുസ്ഥിരവുമായ നഗര ധനസഹായം, പ്രാദേശിക സാമ്പത്തിക വികസന ചട്ടക്കൂട്, കൂട്ടായ പ്രാദേശിക സ്വയംഭരണം, ​'പോളിസി ഫലങ്ങളും നടപ്പാക്കൽ പദ്ധതികളും' സംബന്ധിച്ച അവതരണങ്ങളും ചർച്ചകളും എന്നീ വിഷയങ്ങളിലാണ് വിശദമായ ചർച്ചകൾ നടന്നത്. ​അർബൻ ഗവേർണൻസ് പ്രൊഫഷണലൈസ് ചെയ്യുന്നതിനെക്കുറിച്ചുള്ള റൗണ്ട്ടേബിൾ, കേന്ദ്ര-സംസ്ഥാന മിഷനുകളെയും സ്കീമുകളെയും കുറിച്ചുള്ള റൗണ്ട്ടേബിൾ: നഗര അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഫണ്ടിംഗ്, സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളെക്കുറിച്ചുള്ള റൗണ്ട്ടേബിൾ, കെയർ-സെൻട്രിക് സിറ്റികളെക്കുറിച്ചുള്ള റൗണ്ട്ടേബിൾ (IIA കേരള), ഡിജിറ്റൽ പ്ലാനിംഗ് & ഗവേർണൻസ് എന്ന വിഷയത്തിലുള്ള ഫോക്കസ് സെഷൻ, അർബൻ സ്‌പെയ്‌സുകളും ആരോഗ്യവും (ഷൂഷ്തി ഇൻഡോ-കനേഡിയൻ ഇൻസ്റ്റിറ്റ്യൂട്ട്) എന്നിവയും നടന്നു.

മൂന്ന് ഹൈ ലെവൽ പൊളിറ്റിക്കൽ ഫോറം, അഞ്ച് പ്ലീനറി സെഷനുകൾ, പത്ത് പോളിസി സെഷനുകൾ, രണ്ട് ഫോക്കസ് സെഷനുകൾ, അഞ്ച് ഫയർ സൈഡ് ചാറ്റുകൾ, പതിനൊന്ന് റൗണ്ട് ടേബിൾ എന്നിവ ഉൾക്കൊള്ളുന്നതായിരുന്നു കോൺക്ലേവ്.