ഓണാവധിക്ക് ഹൈക്കോടതിയിൽ അവധിക്കാല ബഞ്ച്

post

ഓണം പ്രമാണിച്ച് കേരള ഹൈക്കോടതിയിൽ ഓഗസ്റ്റ് 29  മുതൽ സെപ്റ്റംബർ 7 വരെ അവധിയായിരിക്കും. ഇക്കാലയളവിൽ അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിനായി അവധിക്കാല ബഞ്ച് സിറ്റിംഗുകൾ ഉണ്ടായിരിക്കും.

സെപ്റ്റംബർ 1, 3  ദിവസങ്ങളിലാണ് അവധിക്കാല ബെഞ്ച് ചേരുന്നത്. അടിയന്തര പ്രാധാന്യമുള്ള കേസുകൾ പരിഗണിക്കുന്നതിനായി 1958-ലെ കേരള ഹൈക്കോടതി നിയമം സെക്ഷൻ 8 പ്രകാരം എട്ട് ജഡ്ജിമാരെ അവധിക്കാല ജഡ്ജിമാരായി ചീഫ് ജസ്റ്റിസ് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.

അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾ മാത്രമേ കോടതിയുടെ രജിസ്ട്രിയിൽ സ്വീകരിക്കുകയുള്ളൂ. ഈ കേസുകൾക്ക് 1958-ലെ കേരള ഹൈക്കോടതി നിയമത്തിലെ സെക്ഷൻ 8 പ്രകാരം, പരിഗണിക്കേണ്ടതിന്റെ കാരണം വ്യക്തമാക്കുന്ന മെമ്മോ/ ഹർജി എന്നിവ നിർബന്ധമായും ഉണ്ടായിരിക്കണം.

അവധിക്കാല ജഡ്ജിയുടെയോ ബെഞ്ചിന്റെയോ പ്രത്യേക നിർദ്ദേശം ഇല്ലാത്തപക്ഷം, ഫയൽ ചെയ്യുന്ന ദിവസം തന്നെ കേസ് പരിഗണനയ്ക്കായി ജഡ്ജിയുടെ അല്ലെങ്കിൽ ബെഞ്ചിന്റെ മുന്നിൽ എത്തുകയില്ല.