മഹാത്മ അയ്യൻകാളി ജയന്തി: വിപുലമായ പരിപാടികളോടെ ആചരിക്കും

post

കേരള നവോത്ഥാനത്തിന്റെ മുന്നണി പോരാളിയായ മഹാത്മ അയ്യൻകാളിയുടെ 162-ാംജന്മദിനം പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ വകുപ്പുകളുടെ അഭിമുഖ്യത്തിൽ 28ന് ആചരിക്കും.

ഘോഷയാത്ര, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങി നിരവധി പരിപാടികളാണ് വകുപ്പ് വെള്ളയമ്പലം അയ്യൻകാളി സ്‌ക്വയറിൽ സംഘടിപ്പിച്ചിട്ടുള്ളത്. 28ന് രാവിലെ 8.15ന് കനകക്കുന്നിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. തുടർന്ന് 8.30 ന് വെള്ളയമ്പലത്ത് അയ്യൻകാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരായ ഒ ആർ കേളു, വി ശിവൻകുട്ടി, ജി ആർ അനിൽ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മേയർ ആര്യാ രാജേന്ദ്രൻ, എം എൽ എ മാരായ വി കെ പ്രശാന്ത്, ആന്റണി രാജു, ഒ എസ് അംബിക തുടങ്ങിയവർ പങ്കെടുക്കും.