കേരള ബിൽഡിംഗ് രജിസ്ട്രി &ലോ-കാർബൺ ട്രാൻസിഷൻ ശിൽപ്പശാലആഗസ്റ്റ് 27 ന്

post

മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും


കേരള ബിൽഡിംഗ് രജിസ്ട്രി & ലോ-കാർബൺ ട്രാൻസിഷൻ എന്ന വിഷയത്തിൽ എനർജി മാനേജ്‌മെന്റ്‌ സെന്റർ സംഘടിപ്പിക്കുന്ന ശിൽപ്പശാല വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ടുമായി (GGGI) സഹകരിച്ച്  ഓഗസ്റ്റ് 27 രാവിലെ 10 ന് തിരുവനന്തപുരത്ത് ഹോട്ടൽ ഡിമോറയിലാണ് ഏകദിന ശില്പശാലയുടെ ഉദ്ഘാടന ചടങ്ങ്. ഊർജ കാര്യക്ഷമതയും കാർബൺ ബഹിർഗമനം കുറയ്ക്കുന്നതുമായ നിർമ്മാണ രീതികളെക്കുറിച്ച് ശില്പശാലയിൽ ചർച്ചകൾ നടക്കും.

ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഉദ്ഘാടനചടങ്ങിൽ അധ്യക്ഷത വഹിക്കും. എനർജി മാനേജ്‌മെന്റ്‌ സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാർ മുഖ്യ പ്രഭാഷണം നടത്തും. ഏഷ്യാ ലോ കാർബൺ ബിൽഡിംഗ് ട്രാൻസിഷൻ പ്രോജക്ട് (ALCBT) പ്രോഗ്രാം മാനേജർ ജൂലി റോബിൾസ്, ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് (GGGI) ഇന്ത്യ കൺട്രി റെപ്രസെന്റേറ്റീവ് സൗമ്യ പി ഗർനായിക്, എനർജി എഫിഷ്യൻസി സർവീസസ് ലിമിറ്റഡ് ജനറൽ മാനേജർ (ടെക്) ഗിരിജ ശങ്കർ, ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് (GGGI) റീജിയണൽ സീനിയർ ഓഫീസർ അശോക് ബോനം, ഗ്ലോബൽ ഗ്രീൻ ഗ്രോത്ത് ഇൻസ്റ്റിറ്റ്യൂട്ട് (GGGI) എനർജി എഫിഷ്യൻസി ഓഫീസർ നേഹ ശർമ്മഎന്നിവർ ചടങ്ങിൽ സംബന്ധിക്കും. ഗ്രാന്റ് തോർട്ടൻ ഭാരത് എൽ എൽ പി (GTBL) പാർട്ണർ കുൽഭൂഷൺ കുമാർ സ്വാഗതവുംഎനർജി മാനേജ്‌മെന്റ്‌ സെന്റർ (EMC) ഹെഡ്, എൻ.എം.ഇ.ഇ & ഡി.എസ്.എം. ജോൺസൺ ഡാനിയേൽനന്ദിയും  അറിയിക്കും

കേരള പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സംസ്ഥാന ഭവന ബോർഡ്, കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് എന്നിവയുൾപ്പെടെയുള്ള സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ.സ്വകാര്യമേഖലയിലെവിദഗ്ദ്ധർ, ആർക്കിടെക്റ്റുകൾ, കെട്ടിട ഊർജ്ജ കാര്യക്ഷമതാ വിദഗ്ധർ, ഊർജ്ജ ഓഡിറ്റർമാർ, പ്രൊഫഷണലുകൾ, കൂടാതെ CREDAI, BHAI തുടങ്ങിയ പ്രമുഖ അസോസിയേഷനുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ ശിൽപ്പശാലയിൽ പങ്കെടുക്കും