കരിമ്പ് കൃഷി വിളവെടുത്തു

post

ഓണ വിപണി ലക്ഷ്യമാക്കി ശര്‍ക്കര നിര്‍മാണത്തിനായുള്ള കരിമ്പ് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പത്തനംതിട്ട വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.മോഹനന്‍ നായര്‍ നിര്‍വഹിച്ചു. മായാലില്‍, വാഴമുട്ടം, വാഴമുട്ടം കിഴക്കന്‍ ഭാഗങ്ങളിലാണ് വള്ളിക്കോട് കരിമ്പ് ഉല്പാദക സഹകരണ സംഘത്തിന്റെ കൃഷി. പന്തളം കൃഷി ഫാമില്‍ നിന്നെത്തിച്ച മാധുരി ഇനത്തില്‍പ്പെട്ട കരിമ്പ് തലക്കവും മറയൂര്‍ കരിമ്പ് ഉല്‍പാദക സംഘത്തില്‍ നിന്ന് എത്തിച്ച സി.എ 86032 ഇനം തലക്കവുമാണ് കൃഷി ചെയ്തത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നീതു ചാര്‍ളി, പ്രസന്നരാജന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരം സമിതി അധ്യക്ഷരായ എം.പി ജോസ്, ജി.സുഭാഷ്, അംഗങ്ങളായ എം.വി സുധാകരന്‍, ജെ. ജയശ്രി, അഡ്വ. തോമസ് ജോസ് അയ്യനേത്ത്, കൃഷി ഓഫിസര്‍ ടി.അനില എന്നിവര്‍ പങ്കെടുത്തു.