ഹരിത കേരളം മിഷന്റെ 'ചങ്ങാതിക്ക് ഒരു തൈ' ക്യാമ്പയിന്‍ സംഘടിപ്പിച്ചു

ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ഹരിത കേരളം മിഷന്റെ ചങ്ങാതിക്ക് ഒരു തൈ ക്യാമ്പയിന്‍ പത്തനംതിട്ട കൈപ്പട്ടൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ചു. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവല്‍ക്കരണ കാമ്പയിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. അധ്യാപകരും, വിദ്യാര്‍ഥികളും പ്രാദേശികമായി ശേഖരിച്ച 450 ഓളം വൃക്ഷത്തൈകള്‍ പരസ്പരം കൈമാറി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, സ്ഥിരം സമിതി അധ്യക്ഷരായ എം പി ജോസ് , ജി സുഭാഷ് , എസ് ഗീത കുമാരി, അംഗങ്ങളായ എം വി സുധാകരന്‍, ആന്‍സി വര്‍ഗീസ്, എന്‍.എ പ്രസന്നകുമാരി , തോമസ് ജോസ്, പ്രിന്‍സിപ്പല്‍ എം സജിത ബീവി , പ്രധാനാധ്യാപിക രാധിക ദേവി, ഹരിത കേരളം മിഷന്‍ ആര്‍ പി, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.