സ്റ്റോപ്പ് ഡയേറിയ കാമ്പയിന്‍ സംഘടിപ്പിച്ചു

പത്തനംതിട്ട ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തില്‍ സംഘടിപ്പിച്ച 'സ്റ്റോപ്പ് ഡയേറിയ കാമ്പയിന്‍' ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. ഡയേറിയ തടയുന്നതിന് ആവശ്യമായ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍. ഡോ. ആന്‍സി മേരി അലക്‌സ് ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് കെ. ആര്‍ അനീഷാ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ആതിര ജയന്‍, അംഗം ജിജി ചെറിയാന്‍, സെക്രട്ടറി ആര്‍.എസ് അനില്‍കുമാര്‍, വനിതാക്ഷേമ ഓഫീസര്‍ കെ. എം അസീല എന്നിവര്‍ പങ്കെടുത്തു.