ഓണം: എക്സൈസ് എൻഫോഴ്സ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തും

post

തിരുവനന്തപുരം ജില്ലയിൽ 2025-ലെ ഓണത്തോടനുബന്ധിച്ച് സ്പിരിറ്റ് കടത്ത്, വ്യാജമദ്യത്തിന്റെ  ഉല്പ്പാദനം, കടത്ത്, വില്പന, മയക്കുമരുന്നുകളുടെ കടത്ത്, വില്പന, ഉല്പാദനം എന്നിവ തടയുന്നതിന് എക്സൈസ് എൻഫോഴ്സ്സ്മെന്റ് പ്രവർത്തനം ശക്തമാക്കും. ആഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 10 വരെ സ്പെഷ്യൽ ഡ്രൈവ് നടത്തും. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ബാർ ഹോട്ടലുകൾ, ബിയർ ആൻഡ് വൈൻ പാർലറുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ രണ്ടു മേഖലകളാക്കി തിരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈട്രക്കിങ് ഫോഴ്സ് യൂണിറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിർത്തികളിൽ കൂടിയുള്ള സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിന് ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധനയും ബോർഡർ പട്രോളിംഗും കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.

ഇതു സംബന്ധിച്ച വിവരങ്ങൾ കൺട്രോൾ റൂമുകളിലും ഉദ്യോഗസ്ഥരേയും അറിയിക്കാം. വിവരങ്ങൾ നല്കുന്നവരുടെ പേരു വിവരം രഹസ്യമായി സൂക്ഷിക്കും.

എക്സൈസ് ഓഫീസുകളുടെ ഫോൺ നമ്പർ;

ജില്ലാ കൺട്രോൾ റൂം (ടോൾ ഫ്രീ നം: 18004251727) : 0471-2473149, എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്, തിരുവനന്തപുരം : 0471-2470418, എക്സൈസ് സർക്കിൾ ഓഫീസ്, തിരുവനന്തപുരം : 0471-2348447, എക്സൈസ് സർക്കിൾ ഓഫീസ്, നെയ്യാറ്റിൻകര : 0471-2222380, എക്സൈസ് സർക്കിൾ ഓഫീസ്, നെടുമങ്ങാട് : 0472-2802227, എക്സൈസ് സർക്കിൾ ഓഫീസ്, ആറ്റിങ്ങൽ : 0470-2622386, എക്സൈസ് സർക്കിൾ ഓഫീസ്, വർക്കല : 0470-2692212, എക്സൈസ് ചെക്ക് പോസ്റ്റ്, അമരവിള : 0471-2221776, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, തിരുവനന്തപുരം : 9400069403, എക്സൈസ് ഇൻസ്പെക്ടർ, തിരുവനന്തപുരം : 9400069413, എക്സൈസ് ഇൻസ്പെക്ടർ, കഴക്കൂട്ടം : 9400069414, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, നെയ്യാറ്റിൻകര : 9400069409, എക്സൈസ് ഇൻസ്പെക്ടർ, നെയ്യാറ്റിൻകര : 9400069415, എക്സൈസ് ഇൻസ്പെക്ടർ, അമരവിള : 9400069416, എക്സൈസ് ഇൻസ്പെക്ടർ, തിരുപുറം : 9400069417, എക്സൈസ് ഇൻസ്പെക്ടർ, കാട്ടാക്കട : 9400069418, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, ആറ്റിങ്ങൽ : 9400069407, എക്സൈസ് ഇൻസ്പെക്ടർ, ചിറയിൻകീഴ് : 9400069423, എക്സൈസ് ഇൻസ്പെക്ടർ, വർക്കല : 9400069424, എക്സൈസ് ഇൻസ്പെക്ടർ, കിളിമാനൂർ : 9400069422, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, നെടുമങ്ങാട് : 9400069405, എക്സൈസ് ഇൻസ്പെക്ടർ, നെടുമങ്ങാട് : 9400069420, എക്സൈസ് ഇൻസ്പെക്ടർ, വാമനപുരം : 9400069421, എക്സൈസ് ഇൻസ്പെക്ടർ, ആര്യനാട് : 9400069419, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, ചെക്ക് പോസ്റ്റ്, അമരവിള : 9400069411, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം: 0471-2470418, 9496002861, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, തിരുവനന്തപുരം: 0471-2473149, 9447178053.