ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുമായി പനങ്ങാട് ഗ്രാമപഞ്ചായത്ത്

ജൈവ വിഭവങ്ങളെക്കുറിച്ചുള്ള നാട്ടറിവുകള്‍ ശാസ്ത്രീയമായി രേഖപ്പെടുത്താന്‍ ജനകീയ ജൈവവൈവിധ്യ രജിസ്റ്ററുമായി കോഴിക്കോട് പനങ്ങാട് ഗ്രാമപഞ്ചായത്ത്. എല്ലാ വാര്‍ഡുകളിലും വളണ്ടിയര്‍മാര്‍ സര്‍വേ നടത്തി കണ്ടെത്തിയ ജൈവ വൈവിധ്യങ്ങളുടെ വിശദവിവരങ്ങളാണ് രജിസ്റ്ററിലുള്ളത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും പുതുതായി കണ്ടെത്തിയതുമായ ജീവജാലങ്ങളെ ഉള്‍പ്പെടുത്തിയാണ് പരിഷ്‌കരിച്ച രണ്ടാംഭാഗം ഒരുക്കിയത്.
ഗ്രാമപഞ്ചായത്ത് ഇഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പ്രകാശനം നിര്‍വഹിച്ചു. വെബ്‌സൈറ്റ് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഓഡിനേറ്റര്‍ ഡോ. കെ പി മഞ്ജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഇ വി ഖദീജക്കുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ ഷാജി കെ പണിക്കര്‍, കെ കെ പ്രകാശിനി, ഗ്രാമപഞ്ചായത്ത് അംഗം ആര്‍ സി സിജു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ ഡി ജെയ്‌സണ്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. വി ബാലകൃഷ്ണന്‍, കോഓഡിനേറ്റര്‍ കെ കെ പത്മനാഭന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.