സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്

കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. കണക്ക്, ഇംഗ്ലീഷ്, ബയോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഫിസിക്‌സ് വിഷയങ്ങളിൽ ഫാക്കൽറ്റി, ഫീൽഡ് സർവീസ് ടെക്‌നീഷ്യൻ, റിസപ്ഷനിസ്റ്റ്, മാനേജർ, സീനിയർ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ്, ഡ്രൈവർ, സെയിൽസ് പ്രൊമോട്ടർ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകർ മൂന്ന് സെറ്റ് ബയോഡാറ്റയും സർട്ടിഫിക്കറ്റും സഹിതം ജൂലൈ 26 ന് രാവിലെ 9.30ന് കണ്ണൂർ യൂണിവേഴ്‌സിറ്റി താവക്കര ആസ്ഥാനത്തെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എത്തണം. ഫോൺ: 04972703130