ജാഗ്രതാ സമിതി പരാതിപ്പെട്ടി വിതരണം ചെയ്തു

കണ്ണൂർ പായം ഗ്രാമപഞ്ചായത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും പരാതികൾ പരിഹരിക്കുന്നതിനുള്ള ജാഗ്രതാ സമിതി പരാതി പെട്ടികൾ വാർഡ്തലത്തിൽ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു. 2024-25 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 18 അങ്കണവാടികളിലേക്കും ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതി ഓഫീസുകളിലേക്കുമാണ് പരാതിപ്പെട്ടികൾ നൽകിയത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മുജീബ് കുഞ്ഞിക്കണ്ടി അധ്യക്ഷനായി. സെക്രട്ടറി ഇൻ ചാർജ് ജെയ്‌സ് ടി തോമസ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ കെ സ്മിത, സ്‌കൂൾ കൗൺസിലർ റോസ്മേരി മാത്യു, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ എം അനുജ, ടി റസിയ, അങ്കണവാടി വർക്കർമാർ എന്നിവർ പങ്കെടുത്തു.