വില്ലേജ് ഓഫീസുകളില്‍ സാധാരണക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കരുത്
 
                                                മലപ്പുറം  : നിയമത്തിന്റെ പഴുതുകള്‍ കണ്ടെത്തി സാധാരണക്കാരന്റെ അവകാശം നിഷേധിക്കുന്നതിന് പകരം മാനുഷിക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് സേവനം ഒരുക്കുന്നതില്‍ വില്ലേജ് ഓഫീസുകള്‍ ശ്രദ്ധിക്കണമെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. മൂര്‍ക്കനാട് വില്ലേജ് ഓഫീസിന്റെയും ജീവനക്കാര്‍ക്കുള്ള വസതികളുടെയും കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗസ്ഥര്‍ക്കുള്ള അടിസ്ഥാന സൗകര്യ വികസനം പൊതുജന സേവനത്തില്‍ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
ടി.എ അഹമ്മദ് കബീര്‍  എം.എല്‍.എ  അധ്യക്ഷനായിരുന്നു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, എ.ഡി.എം എന്‍. എം മെഹറലി, ലാന്റ് റവന്യു കമ്മീഷണര്‍ സി.എ ലത, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ അഞ്ജു കെ.എസ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എലിക്കോട്ടില്‍ സഹീദ, മൂര്‍ക്കനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.രാജഗോപാലന്‍, വൈസ് പ്രസിഡന്റ് സി.ലക്ഷ്മി ദേവി, വാര്‍ഡ് മെമ്പര്‍ പി.പി സുധീര്‍ തുടങ്ങി വിവിധ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിടവിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.എം മനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.










