വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

post

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ കണ്ണൂര്‍ മേഖലാ കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായവരില്‍നിന്നും ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ പൈത്തണ്‍, പ്ലസ് ടു പാസ്സായവരില്‍നിന്നും സി പ്രോഗ്രാമിങ്ങ് ഫോര്‍ എഞ്ചിനീയറിങ്ങ് ആസ്പിരന്റ്സ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലാസ്സുകള്‍ ജൂലൈ മാസം ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന എല്‍.ബി.എസ് മേഖല ഓഫീസില്‍ നിന്നോ www.lbscentre.kerala.gov.in/services/courses വെബ് അഡ്രസിലും ലഭിക്കും. ഫോണ്‍: 0497 2702812, 94476442691

ഫാഷന്‍ ഡിസൈനിങ്ങ് ആന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

പേരാവൂര്‍ ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ആറുമാസ ഫാഷന്‍ ഡിസൈനിങ്ങ് ആന്റ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് കോഴ്സിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8848656865

ഐ.ടി.ഐ ഡിപ്ലോമ കോഴ്സുകള്‍

പേരാവൂര്‍ ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ഡിപ്ലോമ കോഴ്സുകളായ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി പാസായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 8547195705

ഇംഗ്ലീഷ് കോഴ്സ്

ലളിതവും രസകരവുമായ രീതിയിൽ ഇംഗ്ലീഷ് പഠിക്കുവാൻ അസാപ് കേരള പാലയാട് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് അവസരമൊരുക്കുന്നു. ഇംഗ്ലീഷ് പഠനത്തോടൊപ്പം വ്യക്തിത്വ വികസനം മുൻനിർത്തിയുള്ള ക്ലാസ്സുകളിൽ എസ്.എസ്.എൽ.സി പാസായവർക്ക് അപേക്ഷിക്കാം. ശനി, ഞായർ, അവധി ദിവസങ്ങളിലായാണ് ക്ലാസ്സ്. https://forms.gle/bb8iQGxZQC5tWRT7A ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 7907828369, 8593892913

ഫാഷൻ ഡിസൈനിങ്ങ് ആൻഡ് ഗാർമെന്റ് ടെക്നോളജി

നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ രണ്ട് വർഷ ഫാഷൻ ഡിസൈനിങ്ങ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിലേക്ക് എസ്.എസ്.എൽ.സി പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. www.polyadmission.org/gifd വെബ്സൈറ്റിലൂടെ ജൂലൈ 10 വരെ അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്സും www.polyadmission.org/gifd വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 9400006495, 8547457936