റിപ്പയറിംഗ് കടകള്‍ക്ക് പ്രവര്‍ത്തനാനുമതി

തിരുവനന്തപുരം: കോവിഡ് 19 മായി ബന്ധപ്പെട്ട് ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുളള സാഹചര്യത്തിലും ലോക്ക് ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് നല്കി താഴെപ്പറയുന്ന വിഭാഗങ്ങള്‍ക്ക് ഉപാധികളോടെ പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്കി ഉത്തരവായി.
(എ) റബർ തോട്ടങ്ങളിൽ മരങ്ങളുടെ റെയിൻ ഗാർഡ് ചെയ്യാന്‍ പോകുന്ന തൊഴിലാളികള്‍ക്ക് യാത്രാനുമതി നല്‍കും.
(ബി) ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മിക്സി തുടങ്ങിയവയുടെ റിപ്പയറിംഗ് കടകള്‍ക്ക് തിങ്കളാഴ്ച ദിവസം രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് മണി വരെ തുറന്ന് പ്രവര്‍ത്തിക്കാം.
(സി) ബുക്ക് ഷോപ്പുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ അഞ്ച് മണിവെര പ്രവര്‍ത്തിക്കാനും അനുമതി നല്കി.
തൊഴിലാളികളും സ്ഥാപനങ്ങളിലെ ജീവനക്കാരും പ്രവർത്തിക്കുമ്പോൾ ബ്രേക്ക് ദ ചെയിൻ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.