ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, സിവില്‍ ഡിപ്ലോമ കോഴ്സ്; സ്പോട്ട് അഡ്മിഷന്‍ ജൂണ്‍ 23 ന്

നടുവില്‍ ഗവ. പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഓട്ടോ മൊബൈല്‍, ഇലക്ട്രിക്കല്‍, സിവില്‍ ഡിപ്ലോമ കോഴ്സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി മുഖേന അപേക്ഷ നല്‍കിയവരുടെ റാങ്ക് ലിസ്റ്റ് അടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷന്‍ ജൂണ്‍ 23 ന് രാവിലെ 10 മണിക്ക് നടക്കും. പ്ലസ് ടു, വിഎച്ച്എസ്‌സി, ഐടിഐ വിഭാഗത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്കും പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ഫീസ്, രക്ഷിതാവ് സഹിതം സ്പോട്ട് അഡ്മിഷന് കോളേജില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.polyadmission.org വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0460 2251033