സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

post

വെണ്ണിക്കുളം എവിജിഎം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ കമ്പ്യൂട്ടര്‍ എൻജിനീയറിംഗ്, ഓട്ടോ മൊബൈല്‍ എൻജിനീയറിംഗ്, സിവില്‍ എൻജിനീയറിംഗ്, ഇലക്ട്രോണിക് എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളിലെ ഒഴിവുളള ലാറ്ററല്‍ എന്‍ട്രി സീറ്റുകളിലേക്ക് ജൂണ്‍ 20 ന് സ്‌പോട് അഡ്മിഷന്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. ഓണ്‍ലൈനായോ നേരിട്ടോ ജൂണ്‍ 19 വരെ അപേക്ഷിക്കാം.

പട്ടികവിഭാഗം/ഒഇസി പെടാത്തവര്‍ സ്‌പെഷ്യല്‍ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡെപ്പോസിറ്റ് ആയിരം രൂപ. വെബ്‌സൈറ്റ്: www.polyadmission.org/let ഫോണ്‍: 0469 2650228