വര്‍ക്കലയില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

post

തിരുവനന്തപുരം : കോവിഡ് 19 മായി ബന്ധപ്പെട്ട് വര്‍ക്കല പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചന്‍, ജില്ലാ അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റ് പോയിന്റുകള്‍ എന്നിവിടങ്ങളില്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍  സ്ഥിതിഗതികള്‍ പരിശോധിച്ചു.  വെട്ടൂര്‍ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വര്‍ക്കല പുത്തന്‍ചന്തയിലെ കമ്മ്യൂണിറ്റി കിച്ചന്‍, ഇലകമണ്‍ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അയിരൂര്‍ ഗവണ്‍മെന്റ് യുപിഎസ് സ്‌കൂളിലെ കമ്മ്യൂണിറ്റി കിച്ചന്‍, വര്‍ക്കല കാപ്പില്‍ ചെക്ക് പോസ്റ്റ് പോയിന്റ്, കടമ്പാട്ടുകോണം ചെക്‌പോസ്റ്റ് പോയിന്റ് എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്. കമ്മ്യൂണിറ്റി കിച്ചണുകളില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം കളക്ടര്‍ പരിശോധിച്ചു.  ഇലകമണിലെ കമ്മ്യൂണിറ്റി കിച്ചനില്‍ നിന്നും കളക്ടര്‍ ഭക്ഷണവും കഴിച്ചു. വി. ജോയ് എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു.