പേരാവൂർ, പന്ന്യന്നൂർ ഐടിഐ പ്രവേശനം

post

പേരാവൂർ ഗവ.ഐടിഐ യിൽ 2025-26 വർഷത്തേക്കുള്ള ഐടിഐ പ്രവേശനത്തിന് ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (രണ്ട് വർഷം) മെക്കാനിക് മോട്ടോർ വെഹിക്കിൾ (രണ്ട് വർഷം) ട്രേഡുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 20. https://itiadmissions.kerala.gov.in, https://detkerala.gov.in ലിങ്കുകൾ വഴി അപേക്ഷിക്കാം. ഫോൺ 04902996650

പന്ന്യന്നൂർ ഗവ.ഐ.ടി.ഐ യിൽ ഡ്രാഫ്ട്സ്മാൻ സിവിൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഇലക്ട്രീഷ്യൻ (രണ്ടു വർഷം), വെൽഡർ (ഒരു വർഷം) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചതിന് ശേഷം പ്രിന്റൗട്ട്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം തൊട്ടടുത്തുള്ള ഗവ. ഐ.ടി.ഐ യിൽ സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരാകണം. വനിതകൾക്ക് 30 ശതമാനം സീറ്റ് സംവരണമുണ്ട്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ജൂൺ 20. ഫോൺ: 0490-2318650, 8075547598, 8547202116