പരിസ്ഥിതി ദിനം: ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പ്ലാസ്‌റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന സന്ദേശത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു.
ഉത്തരമേഖല സാമൂഹ്യ വനവത്കരണ വിഭാഗം ആസ്റ്റർ മിംസ്, ലുലു മാൾ എന്നിവയുടെ സഹകരണത്തോടെ കോഴിക്കോട് ബീച്ച്, ലുലുമാൾ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ ബി എസ് സി ബോട്ടണി വിഭാഗത്തിലെ വിദ്യാർത്ഥിനികളാണ് ഫ്ലാഷ് മോബ് അവതരിപ്പിച്ചത്. ബീച്ചിൽ സംഘടിപ്പിച്ച പരിപാടി മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രൻ, ഡെപ്യൂട്ടി ഫോറസ്റ്റ് കോൺസർവേറ്റർ കീർത്തി അയ്യപ്പദാസ് തുടങ്ങിയവർ പരിസ്ഥിതിദിന സന്ദേശം നൽകി.
സോഷ്യൽ ഫോറസ്ട്രി അസി. കൺസർവേറ്റർ നീതു,എക്സ്റ്റൻഷൻ അസിസ്റ്റൻ്റ് കൺസർവേറ്റർ എ പി ഇംതിയാസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആഷിക് അലി, വനം വകുപ്പ് ഉദ്യോഗസ്ഥരായ വി സന്തോഷ് കുമാർ, സത്യപ്രഭ, കെ എൻ ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.